പൈസ പോയോ എന്ന് ചോദിച്ച പോയി; ടിക്കറ്റോ കിട്ടിയില്ല; നമ്മ മെട്രോയ്ക്ക് മുന്നിൽ യാത്രക്കാരുടെ നീണ്ട ക്യൂ

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് കയ്പേറിയ അനുഭവമായി ബാങ്ക് സെർവർ പ്രവർത്തനരഹിതമായത്. സാങ്കേതിക തകരാർ കാരണം ആയിരക്കണക്കിന് ആളു കളാണ് ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടിയത്. ഇന്ന് (ഫെബ്രുവരി 10) വൈകുന്നേരം 6 മണി മുതൽ ബാങ്ക് സെർവർ പ്രശ്നം ആരംഭിച്ചു. അതോടെ യുപിഐ പേയ്‌മെന്റ് അല്ലെങ്കിൽ ബാങ്ക് കാർഡുകൾ വഴി ടിക്കറ്റ് വാങ്ങുന്ന പ്രക്രിയയിൽ സാങ്കേതിക തകരാർ അനുഭവപെട്ടു.

ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തിരക്കിലായിരുന്ന യാത്രക്കാർക്ക് ടിക്കറ്റ് കൗണ്ടറുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ മണിക്കൂറുകളോളം നിൽക്കേണ്ടി വന്നു. സെർവർ പ്രശ്നത്തെക്കുറിച്ച് കൃത്യമായി വിവരം ലഭിക്കാത്ത യാത്രക്കാർ രണ്ടുതവണ യുപിഐ പേയ്‌മെന്റുകൾ നടത്തി. അക്കൗണ്ടിൽ നിന്ന് പണം കുറച്ചെങ്കിലും ക്യുആർ കോഡ് ലഭിച്ചില്ല. സാൻഡൽ സോപ്പ് ഫാക്ടറി, യശ്വന്ത്പൂർ എന്നിവയുൾപ്പെടെയുള്ള പ്രധാന മെട്രോ സ്റ്റേഷനുകളിലെ യാത്രക്കാർ ബിഎംആർസിഎൽ ജീവനക്കാർക്കെതിരെ രോഷം പ്രകടിപ്പിച്ചു.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

കസ്റ്റമർ കെയറിന് മുന്നിൽ ആളുകൾ തടിച്ചുകൂടി . ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ആളുകൾ കുറച്ച് പണം സൂക്ഷിക്കുന്നതാണ് നല്ലത്. കൗണ്ടറുകളിൽ പണം അടച്ച് ടോക്കൺ ലഭിക്കും. ഇത്തരം സമയങ്ങളിൽ മെട്രോ സ്മാർട്ട് കാർഡുകൾ യുപിഐയേക്കാൾ ഉപയോഗപ്രദമാണ്. ഒരിക്കൽ പണം കട്ട് ചെയ്‌തിട്ടും ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ, ആവർത്തിച്ചുള്ള പണമടയ്ക്കൽ നടത്തരുത്. സാധാരണയായി, കട്ട് ചെയ്‌ത പണം 24-48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ ലഭിക്കുമെന്ന് ബാങ്കുകളും നിർദ്ദേശിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം
[masterslider id="10"]

Related posts