ലൈംഗികാതിക്രമം നേരിട്ടുവെന്ന് വിദ്യാർഥിനി പരാതി; അധ്യാപകൻ ജീവനൊടുക്കി

‌ബെംഗളൂരു : ലൈംഗികാതിക്രമം നേരിട്ടുവെന്ന് വിദ്യാർഥിനി പരാതിനൽകിയതിനെ തുടർന്ന് അധ്യാപകൻ ജീവനൊടുക്കി.

തുമകൂരു ജില്ലയിലെ ചിന്നനഹള്ളി സർക്കാർ സ്കൂളിലെ അധ്യാപകൻ ദേവരാജുവാണ് (56) ജീവനൊടുക്കിയത്.

ദേവരാജു പഠിപ്പിച്ചിരുന്ന സ്കൂളിലെ വിദ്യാർഥിനികളിൽ ഒരാളാണ് അദ്ദേഹത്തിനുനേരേ പരാതിപ്പെട്ടത്.

  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

വിദ്യാർഥിനി വീട്ടുകാരെ വിവരമറിയിച്ചതിനെത്തുടർന്ന് ഇവർ പോലീസിൽ പരാതിനൽകിയിരുന്നു.

കഴിഞ്ഞദിവസം വീടിന് സമീപമുള്ള മരത്തിൽ ദേവരാജുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം
[masterslider id="10"]

Related posts