ഇനി ബാഗ് തലയില്‍ വച്ചുറങ്ങേണ്ട; ട്രെയിനിലെ സ്ലീപ്പര്‍ ക്ലാസ് യാത്രയില്‍ തലയിണയും ഷീറ്റും ലഭിക്കും: വിശദാംശങ്ങൾ അറിയാൻ വായിക്കാം

തീവണ്ടികളിൽ ഇനി സ്ലീപ്പർ ക്ലാസ് യാത്രക്കാർക്കും പുതച്ചുറങ്ങാം. ബെഡ്ഷീറ്റ്, തലയണ ഉൾപ്പെട്ട ബെഡ് റോൾ കിട്ടും. പണം നൽകി ഉപയോഗിക്കുാവുന്ന ഈ പദ്ധതി ചെന്നൈ ഡിവിഷനിലെ 10 തീവണ്ടികളിൽ ജനുവരി ഒന്നിന് തുടങ്ങും

കേരളത്തിലൂടെ ഓടുന്ന മംഗളൂരു-ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് (12685/ 12686), പാലക്കാട് എക്സ്പ്രസ് (22651/ 22652), തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12695/12696), ആലപ്പി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (22639/ 22640), മംഗളൂരു-ചെന്നൈ എക്സ്‌പ്രസ് (16159/16160) എന്നീ വണ്ടികളിൽ ഈ സൗകര്യം ലഭ്യമാകും.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

ട്രെയിനുകളില്‍ സ്ലീപ്പര്‍ ക്ലാസുകളില്‍ ദീര്‍ഘ ദൂരം യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു

ഒരു ബെഡ്ഷീറ്റ്, തലയണ, തലയണ കവർ എന്നിവയ്ക്ക് 50 രൂപയാണ്. തലയണയ്ക്കും തലയണ കവറിനും 30 രൂപയും ബെഡ്ഷീറ്റിന് മാത്രമായി 20 രൂപയുമാണ് ഈടാക്കുന്നത്. തീവണ്ടികളിലെ എസി സ്ലീപ്പർ കോച്ചുകളിൽ ബെഡ് റോൾ സൗജന്യമായി നൽകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts