കൊലക്കേസില്‍ ജയിലില്‍ ദര്‍ശന് മാസത്തിലൊരിക്കല്‍ വീട്ടില്‍ പുതുവസ്ത്രവും കിടക്ക വിരിയും സ്വീകരിക്കാം;

ബെംഗളൂരു: ആരാധകനായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണത്തടവിലുളള നടന്‍ ദര്‍ശന്‍ തൊഗുദീപയ്ക്ക് മാസത്തിലൊരിക്കല്‍ വീട്ടില്‍ നിന്ന് പുതിയ വസ്ത്രങ്ങളും കിടക്ക വിരിയും സ്വീകരിക്കാന്‍ സെഷന്‍സ് കോടതി അനുമതി നല്‍കി.

നാളെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ കേസിലെ എല്ലാ പ്രതികളും നേരിട്ടു ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ക്വാറന്‍ീന്‍ സെല്ലില്‍ നിന്ന് മാറ്റണമെന്നും കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ട് ദര്‍ശന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം

അതേസമയം ക്വാറന്റീന്‍ സെല്ലില്‍ നിന്ന് മാറ്റാന്‍ കോടതി അനുവദിച്ചില്ല. ജയില്‍ അധികൃതര്‍ തനിക്ക് കീറിയ കിടക്ക വിരികളാണ് നല്‍കിയതെന്ന് ദര്‍ശന്‍ ആരോപിച്ചു.

2024 ജൂണ്‍ 9നാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ ബെംഗളൂരു സുമനഹളളിയിലെ മഴവെളളകനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്ലാസിൽ ഗെയിം കളിച്ചത് വിലക്കി; മലയാളി അധ്യാപികയുടെ മൂക്കിടിച്ചുതകർത്ത് വിദ്യാർഥി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടയർ പൊട്ടിത്തെറിച്ചു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ പിക്കപ്പ് ട്രക്ക് മറിഞ്ഞു
[masterslider id="10"]

Related posts

Click Here to Follow Us