ബെംഗളൂരുകാര്‍ക്ക് കിടിലന്‍ യാത്ര അനുഭവമൊരുക്കാന്‍ ‘ഊബര്‍ മോട്ടോര്‍ഹോം’; എന്താണ് മോട്ടോര്‍ഹോം; അകത്തെ അതിശയ സൗകര്യങ്ങള്‍ എന്തൊക്കെ എന്നറിയാൻ വായിക്കാം

ബെംഗളൂരു: ഡല്‍ഹിയിൽ നടത്തിയ പൈലറ്റ് പ്രോജക്റ്റ് വിജയമായതോടെ ഒക്ടോബര്‍ 15 മുതല്‍ ബെംഗളൂരുവില്‍ ഇന്റര്‍സിറ്റി മോട്ടോര്‍ഹോം സേവനം ലഭ്യമാക്കാന്‍ ഒരുങ്ങി ഊബര്‍.

മോട്ടോര്‍ഹോമിനായുള്ള ബുക്കിങ് ഒക്ടോബര്‍ 13ന് ആരംഭിക്കും. ബുക്കിങ് കുറഞ്ഞത് 48 മണിക്കൂര്‍ മുന്‍പെങ്കിലും നടത്തണം. ഡിസംബര്‍ 31വരെ പരീക്ഷണാടിസ്ഥാനത്തിലാണ് മോട്ടോര്‍ഹോം ബെംഗളൂരുവിൽ അവതരിപ്പിക്കുക.

ഈ വാഹനത്തില്‍ ടെലിവിഷന്‍, മൈക്രോവേവ്, മിനി-ഫ്രിഡ്ജ്, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യാത്രയില്‍ സഹായിക്കുന്നതിന് ഒരു ഡ്രൈവറും സഹായിയും ഉണ്ടാകും.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

നഗരത്തിന് പുറമെ , മുംബൈ, പൂനെ എന്നിവിടങ്ങളിലേക്കും ഊബര്‍ ഈ സർവീസ് വ്യാപിപ്പിക്കും. ഔട്ട്‌ഡോര്‍ യാത്രകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത് കാരവന്‍ ശൈലിയിലാണ് മോട്ടോര്‍ഹോമുകള്‍. ഓരോ വാഹനത്തിലും നാലോ അഞ്ചോ യാത്രക്കാര്‍ക്ക് ഇരിക്കാം. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് സേവനം ലഭ്യമാക്കുന്നത്.

‘നഗരങ്ങള്‍ക്കിടയില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. ഇന്റര്‍സിറ്റി മോട്ടോര്‍ഹോമുകള്‍ക്ക് ലഭിക്കുന്ന പ്രതികരണം അത് വ്യക്തമാക്കുന്നു.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

ഇന്ത്യയിലുടനീളമുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക് ഇന്റര്‍സിറ്റി മോട്ടോര്‍ഹോമുകള്‍ മികച്ച ഒപ്ഷനായി മാറുമെന്നുറപ്പാണ്’ എന്ന് ഊബര്‍ ഇന്ത്യ കണ്‍സ്യൂമര്‍ ഡെവലപ്മെന്റ് ഡയറക്ടര്‍ ശിവ ശൈലേന്ദ്രന്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
[masterslider id="10"]

Related posts