ഇനി മൊബൈല്‍ നമ്പര്‍ പങ്കിടാതെ വാട്സ്ആപ്പിൽ ചാറ്റ് ചെയ്യാം

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി വാട്സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായാണ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്.

വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകളില്‍ അധിക സുരക്ഷ നല്‍കുന്ന ഫീച്ചറാണിത്.

പതിവ് കോണ്‍ടാക്റ്റ് നമ്പറിന് പകരം ഒരു യൂസര്‍നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന സവിശേഷത.

  കൊടും ചൂട്: ഓൺലൈൻ ക്ലാസുകളിലേക്ക്; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ നിർത്തി വെക്കാൻ നിർദേശം; 

ഫോണ്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്ത് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വാട്സ്ആപ്പില്‍ നിങ്ങള്‍ക്ക് മെസേജുകള്‍ അയക്കുന്നത് ഇതോടെ കുറയ്ക്കാനാകുമെന്ന് മെറ്റ കരുതുന്നു.

നിങ്ങള്‍ക്ക് വേണ്ട യൂസര്‍നെയിം മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും വാട്സ്ആപ്പ് ഒരുക്കിയേക്കും.

ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈല്‍ സെറ്റിങ്‌സില്‍ നിന്ന് നേരിട്ട് യുസര്‍ നെയിം സൃഷ്ടിക്കാനും റിസര്‍വ് ചെയ്യാനും സാധിക്കുന്നതാണ് ഫീച്ചര്‍. ഇന്‍സ്റ്റഗ്രാമിലും ഫെസ്ബുക്കിലുമുള്ള സമാനമായ ഫീച്ചര്‍ ലഭ്യമാണ്.

  കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴ; ചൂടിന് ആശ്വാസം, ലഭിച്ചത് മാർച്ചിലെ ശരാശരിയേക്കാൾ ഇരട്ടി മഴ
[masterslider id="10"]

Related posts

Click Here to Follow Us