വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് മൂന്ന് പേർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

പട്‌ന: ബീഹാറിൽ ജോഗ്ബാനി-ദാനപൂർ വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് മൂന്ന് പേർ മരിച്ചു. പൂർണിയ ജംഗ്ഷന് സമീപം കസ്ബയിലായിരുന്നു അപകടം. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ദുർഗാ പൂജയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇവരെ പുലർച്ചെ 4.40 ഓടെയാണ് ട്രെയിൻ ഇടിച്ചതെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ പൂർണിയയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (ജിഎംസിഎച്ച്) പ്രവേശിപ്പിച്ചു.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

അപകട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മ‍ൃത​ദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്കയച്ചു. ഒരാഴ്ചക്കിടെ ബിഹാറിൽ വന്ദേഭാരത് രണ്ടാമത്തെ തവണയാണ് അപകടത്തിൽപ്പെടുന്നത്.

സെപ്റ്റംബർ 30 ന് സഹർസയിലെ ഹതിയാഗച്ചി റെയിൽവേ ക്രോസിംഗിന് സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
[masterslider id="10"]

Related posts