മൈസൂരു ദസറ എയർഷോ: ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീം ആകാശത്ത് വിസ്മയംതീർക്കും

ബെംഗളൂരു : ദസറയുടെ ദിനങ്ങളിൽ മൈസൂരുവിന്റെ ആകാശം അതിശയകരമായ രൂപങ്ങളുടെ ഒരു കാൻവാസായി മാറും.

അടുത്ത ദസറവരെ കാണികളുടെ ഹൃദയങ്ങളിൽ പതിഞ്ഞിരിക്കുന്ന എയർഷോയാണ് ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീം അവതരിപ്പിക്കാനൊരുങ്ങുന്നത്.

27-ന് വൈകീട്ട് 4.30-ന് ബന്നിമണ്ഡപിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിലാണ് എയർഷോ. ഇന്ത്യൻ വ്യോമസേനയുടെ അംബാസഡർമാർ എന്നറിയപ്പെടുന്ന സൂര്യകിരൺ എയറോബാറ്റിക് ടീം അവരുടെ കൃത്യത, വൈദഗ്ധ്യം, ടീം വർക്ക് എന്നിവയ്ക്ക് നേരത്തെ പേരുകേട്ടതാണ്.

  മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ

ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ഹോക്ക് എംകെ-132 ജെറ്റുകളാണ് എയർഷോയിൽ ആകാശത്ത് കാഴ്ചകളൊരുക്കുക.ഇന്ത്യയിലുടനീളം 700-ലധികം എയർഷോകൾ സംഘം നടത്തിയിട്ടുണ്ട്.

ചൈന, ശ്രീലങ്ക, മ്യാൻമർ, തായ്‌ലാൻഡ്, സിങ്കപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര വ്യോമപ്രദർശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

എച്ച്എഎൽ ഇന്ത്യയിൽ നിർമിച്ച ഒൻപത് ഹോക്ക് എംകെ 132 വിമാനങ്ങളാണ് സൂര്യകിരൺ ടീമിൽ ഉൾപ്പെടുന്നത്. സംഘത്തിൽ 13 പൈലറ്റുമാരാണുള്ളത്.

  സ്പാകളും വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം: നാലുപേർ അറസ്റ്റിൽ, ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ക്ഷിപ്പനി ; 7,500 കോഴികളെ കൊന്നൊടുക്കി
[masterslider id="10"]

Related posts

Click Here to Follow Us