ധർമസ്ഥലയിൽ വീണ്ടും പരിശോധിച്ചപ്പോൾ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

ധർമസ്ഥല : വീണ്ടും കുഴിയെടുത്ത് പരിശോധിച്ച ധർമസ്ഥലയിൽ മനുഷ്യാസ്ഥിഭാഗങ്ങൾ കണ്ടെത്തിയതായി പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അറിയിച്ചു.

ധർമസ്ഥല-സുബ്രഹ്മണ്യ റോഡരികിലെ സ്നാനഘട്ടിന് സമീപത്തുള്ള ബംഗ്ലാഗുഡ്ഡെ വനപ്രദേശത്തുനിന്നാണ് അസ്ഥിഭാഗങ്ങൾ കണ്ടെത്തിയത്. ഇവ ഫൊറൻസിക് പരിശോധനയ്ക്കായി ബെംഗളൂരുവിലേക്ക് അയച്ചതായും എസ്ഐടി അറിയിച്ചു.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

ബുധനാഴ്ച രാവിലെ തുടങ്ങിയ പരിശോധന വൈകിട്ടുവരെ നീണ്ടു. 2012-ൽ കൊല്ലപ്പെട്ട യുവതിയുടെ മാതൃസഹോദരൻ നൽകിയ വിവരത്തെത്തുടർന്നാണ് ബുധനാഴ്ച വീണ്ടും പരിശോധന നടന്നത്.

കുഴിയെടുത്തുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts