ബെംഗളൂരു : ധർമസ്ഥലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി സ്ഥലങ്ങൾകുഴിച്ച് നടത്തുന്ന തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു.
ഇതുവരെനടന്ന തിരച്ചിലിൽ രണ്ടുസ്ഥലങ്ങളിൽനിന്നാണ് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഒരുസ്ഥലത്തുനിന്ന് അസ്ഥിക്കൂടം ലഭിച്ചു.
നിലവിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളുടെ ഫൊറൻസിക് പരിശോധനാഫലം വരുന്നതുവരെ തിരച്ചിൽ നിർത്തിവെക്കാൻ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞു.
ഇനിയും തിരിച്ചിൽ വേണമോയെന്നകാര്യം പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തീരുമാനിക്കുമെന്നും അതിൽ സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]