സ്കൂൾ ബസ് ഇടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

child

പാലക്കാട്: പാലക്കാട് അമ്മയുടെ മുന്നിൽ സ്കൂൾ ബസ് ഇടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി ആണ് ആരവ്.

ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്കൂളിൻ്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു.

  കയ്യിൽ സ്മാർട്ട്ഫോൺ, ടിവിയിൽ നെറ്റ്ഫ്ലിക്സ്; സുഖലോലുപയിൽ ബെംഗളൂരു ജയിലിൽ തടവുകാർ; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പരിക്കേറ്റ ആരവിനെ ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ ഏക മകനാണ് ആരവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us