ബെംഗളൂരുവിൽ നിന്ന് പുതിയ എക്സ്പ്രസ് സർവീസുകളും ആത്മീയ ടൂർ പാക്കേജുകളും പ്രഖ്യാപിച്ച് ബിഎംടിസി

ബെംഗളൂരു: ശനിയാഴ്ച മുതൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) പ്രധാന റൂട്ടുകളിൽ കുറഞ്ഞ സ്റ്റോപ്പുകളോടെ എക്സ്പ്രസ് ബസ് സർവീസുകൾ നടത്തും . ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വെള്ളിയാഴ്ച പുതിയ സംരംഭം ഉദ്ഘാടനം ചെയ്തു.

ബെംഗളൂരുവിലുടനീളം ആകെ 48 എക്സ്പ്രസ് ബസുകൾ സർവീസ് നടത്തും, പ്രതിദിനം 348 ട്രിപ്പുകൾ പൂർത്തിയാക്കും. യാത്രക്കാർക്ക് 1,500 രൂപ നിരക്കിൽ പ്രതിമാസ യാത്രാ പാസ്ലഭിക്കും , ഇത് എക്സ്പ്രസ്, ഓർഡിനറി, നൈസ് റോഡ് ഓർഡിനറി ബസുകളിലേക്ക് (പ്രീമിയം സർവീസുകൾ ഒഴികെ) പ്രവേശനം അനുവദിക്കുന്നു.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

ആത്മീയ ടൂർ സർവീസ
ബെംഗളൂരുവിനടുത്തുള്ള പ്രമുഖ ക്ഷേത്രങ്ങളെയും മതകേന്ദ്രങ്ങളെയും ഉൾപ്പെടുത്തി ബിഎംടിസി ഒരു പുതിയ ആത്മീയ പാക്കേജ് ടൂർ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. മജസ്റ്റിക്കിൽ നിന്ന് രാവിലെ 9 മണിക്ക് പുറപ്പെട്ട് രാത്രി 9 മണിക്ക്തിരിച്ചെത്തുന്ന എയർ കണ്ടീഷൻ ചെയ്ത ബസ് താഴെ കാണുന്ന സ്ഥലങ്ങളിലൂടെ സഞ്ചരിക്കും
* നെലമംഗല ആഞ്ജനേയ സ്വാമിക്ഷേത്രം
* ഘടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
* ജ്ഞാന തീർത്ഥ ലിംഗം (മുദ്ദേനഹള്ളി)
* ശ്രീ ദക്ഷിണ കാശി (സ്കന്ദഗിരി)
* കല്യാണി (കരഞ്ചി)
* ഇഷ ഫൗണ്ടേഷൻ
ടോൾ ഉൾപ്പെടെ 600 രൂപയാണ് നിരക്ക് . ബനശങ്കരി ടിടിഎംസി (700 രൂപ) , സിൽക്ക് ബോർഡ് ജംഗ്ഷൻ (750 രൂപ) എന്നീ രണ്ട് പിക്കപ്പ് പോയിന്റുകൾ കൂടി ചേർത്തിട്ടുണ്ട് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts