വൈദ്യുതിക്കമ്പിയിൽതട്ടി ഷോക്കേറ്റ് രണ്ടുകർഷകർ മരിച്ചു

POWER

ബെംഗളൂരു : ഹാസൻ ജില്ലയിലെ ഗണ്ഡസിയിലെ ചഗച്ചഗെരെ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ മോട്ടോർസ്ഥാപിക്കാൻ വൈദ്യുതിവയർ വലിക്കുന്നതിനിടെ വൈദ്യുതിക്കമ്പിയിൽതട്ടി രണ്ടുകർഷകർ മരിച്ചു.

ചണ്ഡസിയിൽ നിന്നുള്ള ബാലെഗൗഡ (75), കുടുകുണ്ടിയിൽ നിന്നുള്ള ഹോംബെ ഗൗഡ (45) എന്നിവരാണ് മരിച്ചത്. ഇവർ സുഹൃത്തുക്കളായിരുന്നു.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

മോട്ടോർ സ്ഥാപിക്കാനായി വൈദ്യുതിവയർ വലിക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതിക്കമ്പിയിൽ തട്ടിയാണ് ബാലെഗൗഡയ്ക്ക് ഷോക്കേറ്റത്.

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹോംബെ ഗൗഡയ്ക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഗണ്ഡസിയിൽനിന്നുള്ള ഡെപ്യൂട്ടി തഹസിൽദാർ മോഹൻ കുമാറും പോലീസ്‌ ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി സ്ഥലം സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts