ഹോട്ടൽമുറിയിൽ കള്ളനോട്ടടി; യുവാവ് അറസ്റ്റിൽ

ബെംഗളൂരു : ഹോട്ടൽമുറിയിൽ കള്ളനോട്ട് അച്ചടിച്ച യുവാവ് അറസ്റ്റിൽ. വീട്ടുകാരുമായി പിണങ്ങി ഹോട്ടൽ മുറിയിൽ താമസിച്ചുവന്ന ക്രിഷ് മാലിയാണ് (23) പിടിയിലായത്.

പ്രിന്ററും സ്കാനറും ഉപയോഗിച്ച് 500 രൂപയുടെ കള്ളനോട്ട് അച്ചടിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇയാൾ ബിൽ ഇനത്തിൽ 3000 രൂപയുടെ കള്ളനോട്ട് നൽകിയെങ്കിലും ഹോട്ടൽ ജീവനക്കാർക്ക് സംശയംതോന്നിയില്ല.

  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ

എന്നാൽ പിന്നീട് ദുരൂഹത തോന്നിയതോടെ ഇയാളുടെമുറി പരിശോധിച്ചപ്പോഴാണ് കള്ളനോട്ട് തയ്യാറാക്കുന്നുണ്ടെന്ന് വ്യക്തമായത്.

പിന്നീട് ഹോട്ടൽ അധികൃതർ അറിയിച്ചതിനെ ത്തുടർന്ന് കൊമേഴ്‌സ്യൽസ്ട്രീറ്റ് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൈവശമുണ്ടായിരുന്ന പണം തീർന്നതോടെയാണ് കള്ളനോട്ട് അച്ചടിക്കാൻ തീരുമാനിച്ചതെന്ന് ഇയാൾ പോലീസിന് മൊഴിനൽകി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴക വെട്രി കഴകം' ഭരണത്തിലേക്ക് തമിഴ്‌നാട് രാഷ്ട്രീയത്തിൽ 49 വർഷത്തെ റെക്കോർഡ് തിരുത്തി ദളപതി വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts