ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം തായ്‌ലൻഡിൽ അടിയന്തരമായി ഇറക്കി

ബാങ്കോക്ക്: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തര ലാൻഡിംഗ്. ഫുക്കറ്റ് വിമാനത്താവള അധികൃതരാണ് വിമാനം പറന്നുയർന്നതിന് പിന്നാലെ വീണ്ടും ലാൻഡിംഗ് നടത്തിയ വിവരം അറിയിച്ചത്.

AI 379 എന്ന വിമാനമാണ് ലാൻഡ് ചെയ്തത്. വിമാനത്തിന്റെ ലാൻഡിംഗിന് മുന്നോടിയായി സുരക്ഷ മുൻ കരുതലുകൾ വിമാനത്താവള അതികൃതർ പൂർത്തിയാക്കിയിരുന്നു. യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും പരിശോധന നടത്തുകയും ചെയ്തു.

  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്

പ്രാഥമിക പരിശോധനയ്ക്ക് ശേഷം എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ബോംബൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതർ പിന്നീട് അറിയിച്ചു. വിമാനത്തിൽ 156 യാത്രക്കാർ ഉണ്ടായിരുന്നുവെന്നും ഫുക്കറ്റ് വിമാനത്താവളം അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts