ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസ്; പ്രതികൾ ഒളിവിൽ

നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസിൽ സാമ്പത്തിക തിരുമറി തെളിഞ്ഞതോടെ പ്രതികൾ ഒളിവിൽ എന്ന് പോലീസ്.

പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പോലീസ് നീക്കം തുടങ്ങി. രണ്ടുദിവസമായി പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്.

പ്രതികൾ തിരുവനന്തപുരം പ്രിൻസിപ്പൽ സെക്ഷൻ കോടതിയിൽ ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ നൽകി. അന്വേഷണസംഘം ഇന്ന് ബാങ്കിൽ നേരിട്ട് എത്തി പരിശോധന നടത്തും

  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം

വനിതാ ജീവനക്കാരുടെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ നിന്നും 66 ലക്ഷം രൂപ ക്യുആർ കോഡ് വഴിയെത്തിയതായി പോലീസ് കണ്ടെത്തി.

ഇതു സംബന്ധിച്ച് വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാൻ ആയി പോലീസ് ഇവരുടെ വീടുകളിൽ എത്തിയെങ്കിലും ഇവർ സ്ഥലത്തില്ലായിരുന്നു.

ഇന്ന് ഹാജരാകാൻ നിർദ്ദേശം നൽകിയെങ്കിലും പ്രതികൾ ഒളിവിൽ പോയതോടെ ഇവരെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കം ആരംഭിച്ചു.

പണം അക്കൗണ്ടിൽ എത്തിയെങ്കിലും ഈ പണം എങ്ങനെ ചെലവാക്കിയതെന്ന് കണ്ടെത്തിയിട്ടില്ല.

  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം

ഇതിനായി ഇവർക്ക് അക്കൗണ്ടുകൾ ഉള്ള ബാങ്കിൽ നേരിട്ട് എത്തി ഇന്ന് പോലീസ് പരിശോധന നടത്തും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
[masterslider id="10"]

Related posts