ബെംഗളൂരു : നഗരത്തിന്റെ പ്രാന്തപ്രദേശത്ത് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ മലപ്പുറം വേങ്ങരയിലെ അഷ്റഫ് കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികൾക്കുകൂടി അഡീ. ജില്ല സെഷൻസ് കോടതി (രണ്ട്) വ്യാഴാഴ്ച ജാമ്യം അനുവദിച്ചു.
ഏപ്രിൽ 27ന് കുഡുപ്പുവിൽ നടന്ന ആൾക്കൂട്ട കൊലപാതക സംഭവത്തിൽ സന്ദീപ് (14ാം പ്രതി), ദീക്ഷിത് (15ാം പ്രതി), സച്ചിൻ (19ാം പ്രതി) എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസം 31ന് ഇതേ കോടതി രാഹുലിനും കെ. സുശാന്തിനും ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ചത്തെ ഉത്തരവോടെ, കേസിൽ മൊത്തം പ്രതികൾക്കും ഇപ്പോൾ ജാമ്യം ലഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]