ജയ്‌പൂർ : ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ. സൈനിക വിധവകളെയും കുട്ടികളെയും സഹായിക്കാൻ 1.10 കോടി രൂപയാണ് സംഭാവന ചെയ്‌തത്. ഇന്ത്യൻ ആർമിയുടെ സൗത്ത് വെസ്റ്റേൺ കമാൻഡിലെ ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷനാണ് താരം 1.10 കോടി രൂപ സംഭാവന നൽകിയത്.
വിധവകളെ ശാക്തീകരിക്കുകയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്‌ക്കുകയും ചെയ്യുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നാണ് പ്രീതി അഭിപ്രായപ്പെട്ടത്. ജയ്പൂരിൽ നടന്ന സംഭാവന ചടങ്ങിൽ സൗത്ത് വെസ്റ്റേൺ കമാൻഡിലെ ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്തു.
“നമ്മുടെ സായുധ സേനയിലെ ധീരരായ കുടുംബങ്ങൾക്ക് തിരികെ നൽകേണ്ടത് ബഹുമതിയും ഉത്തരവാദിത്തവുമാണ്. നമ്മുടെ സൈനികർ നടത്തിയ ത്യാഗങ്ങൾക്ക് ഒരിക്കലും പ്രതിഫലം നൽകാൻ കഴിയില്ല.പക്ഷേ നമുക്ക് അവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കാനും അവരുടെ മുന്നോട്ടുള്ള യാത്രയെ പിന്തുണയ്ക്കാനും കഴിയും. ഇന്ത്യയുടെ സായുധ സേനകളിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു.”എന്നിങ്ങനെയായിരുന്നു നടിയുടെ വാക്കുകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]