വാഹനത്തിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ടോൾ പ്ലാസയിൽ തീപിടുത്തം

ബെംഗളൂരു : പുണെ-ബെംഗളൂരു ദേശീയപാതയിൽ ബെളഗാവിയിൽ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ടോൾ പ്ലാസയിൽ തീപ്പിടിത്തം.

ദേശീയപാത -48ലെ കൊഗനോലി ടോൾ പ്ലാസയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം.

ടാങ്കിൽനിന്നുള്ള തീ നിമിഷങ്ങൾക്കുള്ളിൽ ടോൾപ്ലാസയിലെ രണ്ട് പണ ശേഖരണ കാബിനുകളിൽ പടരുകയായിരുന്നു.

  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്

ജീവനക്കാരും ട്രക്ക് ഡ്രൈവറും ഇറങ്ങി ഓടിയതിനാൽ ആളപായമുണ്ടായില്ല. ആകാശത്ത് വൻതോതിൽ പുക ഉയർന്നതോടെ ഇതുവഴി വന്ന വാഹനയാത്രികർ പരിഭ്രാന്തരായി.

ഉടൻ അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കുകയായിരുന്നു. സംഭവത്തിൽ നിപ്പാണി റൂറൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts