ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് കണക്കുകൾ. ഏപ്രിലിൽ മാത്രം ഇന്ത്യൻ വിമാനക്കമ്പനികളിൽ 143.6 ലക്ഷം യാത്രക്കാരാണ് രാജ്യത്തിനകത്ത് പറന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലെ 132 ലക്ഷം യാത്രക്കാരെ അപേക്ഷിച്ച് 8.45 ശതമാനം കൂടുതലാണിത്.
ജനുവരി മുതൽ ഏപ്രിൽ വരെ ആഭ്യന്തര വിമാനങ്ങളിൽ 575.13 ലക്ഷം പേർ യാത്ര ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 523.46 ലക്ഷമായിരുന്നു. 9.87 ശതമാനം വാർഷിക വളർച്ചയും 8.45 ശതമാനം പ്രതിമാസ വളർച്ചയുമാണിത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആഭ്യന്തര വിപണി വിഹിതത്തിൽ 64.1 ശതമാനവുമായി ഇൻഡിഗോ ആണ് ഒന്നാം സ്ഥാനത്ത്. എയർ ഇന്ത്യ ഗ്രൂപ് (27.2 ശതമാനം), ആകാശ എയർ (അഞ്ച് ശതമാനം), സ്പൈസ് ജെറ്റ് (2.6 ശതമാനം) എന്നിവയാണ് പിന്നാലെ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]