എസ്എംവിടി ബെംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി

ബെംഗളൂരു : എസ്എംവിടി ബെംഗളൂരുവിൽനിന്നും തിരുവനന്തപുരം നോർത്തിലേക്കും തിരിച്ചുമുള്ള (06555/06556) പ്രതിവാര പ്രത്യേക തീവണ്ടി സെപ്റ്റംബർ 28 വരെ നീട്ടി.

ജൂൺ ഒന്നുവരെയായിരുന്നു നേരത്തേ അനുവദിച്ചത്. ഇരുവശത്തേക്കും 17 ട്രിപ്പുകളാണ് പുതുതായി അനുവദിച്ചിരിക്കുന്നതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

യാത്രക്കാരുടെ തിരക്കു പരിഗണിച്ചാണ് നടപടി. ബെംഗളൂരുവിൽനിന്ന് നാടെത്താൻ ബുദ്ധിമുട്ടുന്ന മലയാളികൾക്ക് ഇത് അനുഗ്രഹമാകും.

  ബെംഗളൂരുവിൽ മേയ് 14 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്(06555) വണ്ടി വെള്ളിയാഴ്ചകളിലാണ് പുറപ്പെടുക.

രാത്രി 10-ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു(06556) വണ്ടി ഞായറാഴ്ചകളിലാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുക.

ഉച്ചക്ക് 1.15-ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് രാവിലെ 7.30-ന് ബെംഗളൂരുവിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചന്നപട്ടണ ബിഎംടിസി എസി ബസ്: സ്റ്റോപ്പും ടിക്കറ്റ് നിരക്കും അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts