ജയ് ശ്രീറാം മുഴക്കി ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തിയതായി ആരോപണം

അഹമ്മദാബാദ്: ഗുജറാത്തിൽ ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുടെ പ്രാർത്ഥന തടസ്സപ്പെടുത്തി വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും. അഹമ്മദാബാദിലെ ഒരു സ്വകാര്യ ഹാളിൽ നടന്ന പ്രാർത്ഥനാ ചടങ്ങാണ് ഇവർ തടസപ്പെടുത്തിയത്.

ജയ് ശ്രീറാം, ഹര ഹര മഹാദേവ് വിളികൾ മുഴക്കിയാണ് സംഘം പ്രർത്ഥനാ ഹാളിലേക്ക് ഇരച്ചുകയറിയത്.

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

സംഘത്തിലെ എല്ലാവരുടെയും കയ്യിൽ ആയുധങ്ങളുണ്ടായിരുന്നു. ഇവർ മതപരിവർത്തനം ആരോപിക്കുകയും ആരാധന നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ കമ്പിവടി പോലുള്ള ആയുധങ്ങളുമായി സംഘം പ്രാർത്ഥന തടസപ്പെടുത്തുന്നതും വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts