കോളേജ് വിദ്യാര്‍ത്ഥികളില്‍ ആത്മഹത്യാ പ്രവണത ഉയരുന്നതായി റിപ്പോർട്ട്‌ 

ബെംഗളൂരു: കോളേജ് വിദ്യാര്‍ത്ഥികളില്‍ ആത്മഹത്യാ പ്രവണത ആശങ്കാജനകമാം വിധം ഉയര്‍ന്നതായി നിംഹാന്‍സിലെ വിദഗ്ധര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യാചിന്തയുടെയും ശ്രമങ്ങളുടെയും പരസ്പരബന്ധം എന്ന വിഷയത്തിലുള്ള പഠനം ഫെബ്രുവരി 25 ന് ജേണല്‍ ഓഫ് അഫക്റ്റീവ് ഡിസോര്‍ഡേഴ്‌സ് റിപ്പോര്‍ട്ട്‌സിലാണ് പ്രസിദ്ധീകരിച്ചത്.

ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുമായി സഹകരിച്ചാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിലെ (നിംഹാന്‍സ്) ഗവേഷകര്‍ പഠനം നടത്തിയത്.

  കുരുക്കഴിയുന്ന കുംഭമേള വിവാദം: വൈറൽ സുന്ദരിയുടെ വയസ്സിൽ നടന്ന കളി പൊളിച്ച് പോലീസ്!

സര്‍വേയില്‍ പങ്കെടുത്തവരില്‍ 12.3% പേര്‍ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടെന്നും 5.2% പേര്‍ ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി.

ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മഹത്യാ പ്രതിരോധ പരിപാടികളുടെ ആവശ്യകത എടുത്തുകാണിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് മുതൽ ഏപ്രിൽ 7 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആർസിബിക്കൊപ്പം ഇനി 'നന്ദിനി'യും; ഐപിഎൽ 2026-ന്റെ ഔദ്യോഗിക ഡയറി പാർട്ണറായി കെ.എം.എഫ്
[masterslider id="10"]

Related posts

Click Here to Follow Us