ഞാൻ ഹിന്ദുവായി ജനിച്ചു, ഹിന്ദുവായി തന്നെ മരിക്കും; ഡികെ ശിവകുമാർ

ബെംഗളൂരു: ഇഷാ ഫൗണ്ടേഷൻ ശിവരാത്രി പരിപാടിയില്‍ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പങ്കെടുത്തതിനെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി ഉയരുമ്പോള്‍ തന്റെ വിശ്വാസത്തെ എന്നും താൻ മുറുകെ പിടിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശിവകുമാർ.

“ഞാൻ ഒരു ഹിന്ദുവായി ജനിച്ചു, ഹിന്ദുവായി തന്നെ മരിക്കും” എന്നാണ് ഡികെ ശിവകുമാർ പറഞ്ഞത് . എല്ലാ മതങ്ങളോടും ഉള്ള ബഹുമാനവും ഒര കോണ്‍ഗ്രസ് പാർട്ടി അംഗമെന്ന നിലയില്‍ തന്റെ വേരുകളോടുള്ള പ്രതിബദ്ധതയും ഡി കെ ശിവകുമാർ വ്യക്തമാക്കി.

  ടിസിഎസ് ലൈംഗികാതിക്രമക്കേസ്: ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ

മതപരമായ പരിപാടികളില്‍ പങ്കെടുക്കുന്നത് രാഷ്‌ട്രീയ ബന്ധങ്ങള്‍ മൂലമല്ല മറിച്ച്‌ വിശ്വാസത്താലാണ് എന്നും പറഞ്ഞു. മഹാകുംഭമേള ഇത്ര നല്ല രീതിയില്‍ ഒരുക്കിയ യോഗി സർക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു .

ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുക എളുപ്പമല്ല. ചെറിയ അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം, പക്ഷേ മൊത്തത്തില്‍, ക്രമീകരണങ്ങള്‍ പ്രശംസനീയമായിരുന്നു” അദ്ദേഹം പറഞ്ഞു

താൻ കോണ്‍ഗ്രസില്‍ നിന്ന് വിട്ടു പോകുമെന്ന ഊഹാപോഹങ്ങളെ പറ്റിയും ഡികെ പ്രതികരിച്ചു . “അത്തരം ഊഹാപോഹങ്ങള്‍ കടന്നുവരാൻ ഞാൻ അനുവദിക്കരുത്, കോണ്‍ഗ്രസ് പാർട്ടി തനിക്ക് ഏറെ പ്രാധാന്യമുള്ളതാണ് . തന്റെ പാർട്ടിയില്‍ തനിക്ക് വിശ്വസ്തത ഉണ്ടെന്നും ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രാക്കൂലി കൂട്ടാതെ തന്നെ കോടികൾ കൊയ്യാൻ ബിഎംടിസി; യാത്രക്കാരുടെ കൈകളിലേക്ക് എത്തുന്ന ആ പുത്തൻ മാറ്റം; വരുമാനം കൂട്ടാൻ പുതിയ വഴി
[masterslider id="10"]

Related posts