മാലിന്യ ട്രക്ക് ഇടിച്ച് ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച സഹോദരിമാർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: മാലിന്യം കയറ്റിവന്ന വാഹനമിടിച്ച്‌ സഹോദിരിമാരായ യുവതികള്‍ക്ക് ദാരുണാന്ത്യം.

ഗോവിന്ദപുര സ്വദേശികളായ നാസിയ സുല്‍ത്താൻ, നാസിയ ഇർഫാൻ എന്നിവരാണ് മരിച്ചത്.

സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ബിബിഎംപിയുടെ മാലിന്യ ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ട്രക്ക് ഡ്രൈവറായ ഗാഡി ലിംഗയെ (32) ഹെബ്ബാള്‍ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു.

  കേരളത്തിലും ഇന്ദിര കന്റീനിൽ പടയോട്ടം; ആദ്യദിനം 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണത്തിന്റെയും പ്ലേറ്റുകൾ കാലി, വയറുകൾ ഫുൾ!

സഹോദരിമാർ ആർകെ ഹെഗഡെ നഗറിലെ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ഡ്രൈവറെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി.

ഹെബ്ബാള്‍ ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി നഗരത്തിലെ സ്ത്രീകൾ സമ്മർദ്ദക്കടലിൽ; പഠനറിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us