ജയ്പൂർ: രാജസ്ഥാനിലെ കോട്‍പുത്‍ലി-ബെഹ്‍രർ ജില്ലയില്‍ മൂന്ന് വയസുകാരി ചേതന കുഴല്‍ക്കിണറില്‍ വീണു.
150 അടി ആഴമുള്ള കുഴല്‍ക്കിണറിലാണ് കുഞ്ഞ് വീണത്.
സരുന്ദ് പ്രദേശത്തെ പിതാവിന്റെ കൃഷിയിടത്തില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു.
വ്യവസായ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പെണ്‍കുട്ടിയെ വേഗത്തില്‍ രക്ഷപ്പെടുത്താൻ നിർദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
സ്ഥലത്ത് എൻഡിആർഎഫ്-എസ്‍ഡിആർഎഫ് സേനകള്‍ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുകയാണ്.
ക്യാമറയിലൂടെ കുഞ്ഞിന്റെ ചലനം നിരീക്ഷിക്കുന്നുണ്ട്.
ചേതന എന്ന് പേരുള്ള പെണ്‍കുട്ടി കുഴല്‍ക്കിണറിന്റെ 15 അടി ആഴത്തിലുള്ള ഒരിടത്താണ് ആദ്യം തങ്ങിനിന്നത്.
പിന്നീട് കുഞ്ഞ് അനങ്ങിയപ്പോള്‍ കൂടുതല്‍ ആഴത്തിലേക്ക് വീണു.
ഒരു പൈപ്പിലൂടെ കുഴല്‍ക്കിണറിനുള്ളിലേക്ക് കുഞ്ഞിന് ശ്വസിക്കാനായി ഓക്‌സിജന്‍ എത്തിക്കുന്നുണ്ട്.
കുഞ്ഞ് രാവിലെ കുഴല്‍ക്കിണറിലേക്ക് വീണത് കുട്ടിയ്‌ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരി കാവ്യ കണ്ടതുകൊണ്ടാണ് വളരെ വേഗത്തില്‍ അധികൃതരെ വിവരമറിയിക്കാന്‍ സാധിച്ചത്.
പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും പഞ്ചായത്തംഗങ്ങളും ഉള്‍പ്പെടെ വലിയൊരു സംഘം രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
കുഞ്ഞിന് വെള്ളവും ഭക്ഷണവും നല്‍കാനും ശ്രമിക്കുന്നുണ്ട്.
കുഴല്‍ക്കിണര്‍ നാളെ മൂടാന്‍ പ്ലാനുണ്ടായിരുന്നെന്നും അതിനാലാണ് കുഴല്‍ക്കിണര്‍ അടപ്പ് കൊണ്ട് മൂടാതിരുന്നതെന്നും കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് ദൗസ ജില്ലയില്‍ അഞ്ച് വയസ്സുള്ള ആണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണിരുന്നു.
55 മണിക്കൂറിലേറെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.