റെയ്ഡിൽ 49 കോടിയുടെ അനധികൃത സ്വത്ത് കണ്ടെടുത്ത് ലോകായുക്ത

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടകത്തിൽ ആറു ജില്ലകളിൽ സർക്കാരുദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ലോകായുക്ത നടത്തിയ റെയ്ഡിൽ 48.55 കോടി രൂപയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു.

ബെംഗളൂരു റൂറൽ, ബെംഗളൂരു സിറ്റി, ഗദഗ്, റായ്ചൂരു, കലബുറഗി, ചിത്രദുർഗ എന്നീ ജില്ലകളിലായി 50-ലേറെ ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി

ചന്നപട്ടണ പോലീസ് ട്രെയിനിങ് സ്കൂൾ ഡിവൈ.എസ്.പി. നഞ്ചുണ്ടയ്യ, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഇകേഷ് ബാബു, ബെസ്‌കോം സൂപ്രണ്ട് എൻജിനീയർ ലോകേഷ് ബാബു, ബെംഗളൂരു റൂറൽ ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. സുനിൽ കുമാർ, കലബുറഗി മുനിസിപ്പൽ കോർപ്പറേഷൻ സൂപ്രണ്ട് എൻജിനീയർ രാമപ്പ പാണ്ടു യാദവ്, ചിത്രദുർഗ അസിസ്റ്റന്റ് കൺസർവേറ്റീവ് ഫോറസ്റ്റ് എസ്. സുരേഷ്, വിദ്യാരണ്യപുര ടാക്സ് ഇൻസ്പെക്ടർ കൃഷ്ണപ്പ തുടങ്ങിയവരുടെ വസതികളിലായിരുന്നു റെയ്ഡ്.

  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
[masterslider id="10"]

Related posts