കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പ൦ നില്‍ക്കണമെന്ന് പാര്‍ട്ടി സംയുക്തമായി ഇന്ന് തീരുമാനമെടുക്കുമെന്ന് കെ എം മാണി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. ഇടതു മുന്നണിയുമായുള്ള സഹകരണത്തിന് പിജെ ജോസഫും സമ്മതം അറിയിച്ചതായാണ് സൂചനകള്‍.
പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി ഉച്ചക്ക് ശേഷമാണ് യോഗം ചേരുന്നത്. വ്യക്തമായ നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യം ജോസഫ് വിഭാഗം മുന്നോട്ട് വെച്ചതായാണ് സൂചന. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിര്‍ണ്ണായക പ്രഖ്യാപനം വേണ്ടതില്ലെന്നാണ് മാണിയുടെ നിലപാട്. മനസാക്ഷി വോട്ട് പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഉന്നതാധികാരസമിതിയില്‍ മാണി വിഭാഗത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും ജോസഫ് വിഭാഗത്തെ പിണക്കി മുന്നോട്ട് പോകാന്‍ സാധ്യതയില്ല.
യോഗത്തിന് തലേദിവസം പിണറായി വിജയനെ പുകഴ്ത്തി ലേഖനമെഴുതിയെ കെഎം മാണി വ്യക്തമായ സൂചന നല്‍കിയതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയിലാണ് എല്‍ഡിഎഫ് സര്‍ക്കാരിനെയും പിണറായി വിജയനെയും പ്രശംസിച്ച് കെ എം മാണിയുടെ ലേഖനം വന്നത്. നോക്കുകൂലി നിരോധന ഉത്തരവ് കേരളത്തില്‍ പുത്തന്‍ സൂര്യോദയത്തിന് വഴിവെക്കുമെന്നാണ് ലേഖനത്തിലെ പ്രശംസ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.