ബെംഗളൂരു : പട്ടം പറത്താൻ ലോഹമോ ചില്ലോപൂശിയ ചരട് ഉപയോഗിക്കുന്നത് വിലക്കി കർണാടക സർക്കാർ.
മനുഷ്യർക്കും പക്ഷികൾക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്നത് തടയാനാണ് ഇവ നിരോധിച്ചത്.ഇനിമുതൽ ലോഹം, ചില്ല് ഘടകങ്ങളോ പശകളോ ഇല്ലാത്ത കോട്ടൺ ചരട് മാത്രമേ പട്ടം പറത്താൻ ഉപയോഗിക്കാവൂ.
നേരത്തേ പട്ടം പറത്താൻ ചൈനീസ് മാഞ്ചയ്ക്ക് നിരോധനമുണ്ടായിരുന്നു. പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പെറ്റ) ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണ് സർക്കാർ 1986-ലെ പരിസ്ഥിതി (സംരക്ഷണം) നിയമത്തിൻ്റെ അഞ്ചാംവകുപ്പു പ്രകാരം വിജ്ഞാപനത്തിൽ ഭേദഗതി വരുത്തിയത്.
സർക്കാരിനെ അഭിനന്ദിക്കുന്നതായി പെറ്റ അംഗമായ ഫർഹത്ത് ഉൽ ഐൻ പറഞ്ഞു. നൈലോൺ നൂലുകൾകൊണ്ട് നിർമിച്ച ചരടുകളിൽ പലപ്പോഴും ചില്ല് അല്ലെങ്കിൽ ലോഹപ്പൊടി ഉപയോഗിച്ച് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
ഇത് മനുഷ്യരേയും പക്ഷികളേയും മുറിവേൽപ്പിക്കുന്നു.ബെംഗളൂരുവിൽ പട്ടത്തിൻ്റെ നൂല് പലതരത്തിലുള്ള അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്.
രണ്ടുവർഷം മുൻപ് ബൈക്ക് യാത്രക്കാരന് പട്ടത്തിൻ്റെ നൂൽ കഴുത്തിൽ കുടുങ്ങി മുറിവേറ്റിരുന്നു.നേരത്തേ ഡൽഹി, ഗോവ, ഹരിയാണ, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ത്രിപുര സർക്കാരുകളും ഇത്തരം അപകടകരമായ നൂലുകൾ വിലക്കി ഉത്തരവിറക്കിയിരുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.