ബെംഗളൂരുവിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്ര; ബസിൽ നിന്നും മലയാളി യുവതിയെ അർധരാത്രി നടുറോഡിൽ ഇറക്കി വിട്ടു; അനുഭവം പങ്കുവച്ച് യുവതി 

ചെന്നൈ: തമിഴ്നാട് സർക്കാർ ബസില്‍ നിന്നും ജീവനക്കാർ മലയാളി യുവതിയെ അർധരാത്രി നടുറോഡില്‍ ഇറക്കിവിട്ടതായി പരാതി.

അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് ബസില്‍ വരുകയായിരുന്നു സ്വാതിഷ.

ദേശീയപാതയില്‍ രാത്രി ഇറക്കിവിടുന്നത് സുരക്ഷിതം അല്ലെന്ന് സ്വാതിഷ കെഞ്ചിപ്പറഞ്ഞിട്ടും ജീവനക്കാർ വഴങ്ങിയില്ല.

പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഇഷ്ടമുള്ളത് ചെയ്തോളൂ എന്നായിരുന്നു ബസ് ജീവനക്കാരുടെ മറുപടി.

ജോലി ചെയ്യുന്ന കോളേജിന് സമീപം ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മോശമായി സംസാരിക്കുകയും ചെയ്തു എന്ന് സ്വാതിഷ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

  ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി

ശ്രീപെരുമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ അധ്യാപികയാണ് സ്വാതിഷ.

എസ്‌ഇറ്റിസി അധികൃതർക്ക് പരാതി നല്‍കിയതായി സ്വാതിഷ അറിയിച്ചു.

പതിവായി ബസുകളും ലോറികളും നിർത്തിയിട്ട് ജീവനക്കാർ മദ്യപിക്കാറുള്ള സ്ഥലത്താണ് ഇറക്കിവിട്ടത്.

അലറി വിളിച്ചാല്‍ പോലും രക്ഷപ്പെടുത്താൻ ആരും വരാത്ത സ്ഥലമായിരുന്നു.

ഏറെ ഭയത്തോടെയാണ് ഹോസ്റ്റലിലേക്ക് നടന്നതെന്നും അധ്യാപികയായ സ്വാതിഷ പറഞ്ഞു.

പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ തന്നെ അധിക്ഷേപിക്കുകയാണ് ബസ് ജീവനക്കാർ ചെയ്തത്.

വീഡിയോ റെക്കോർഡ് ചെയ്‌തെന്ന് പറഞ്ഞപ്പോള്‍ നിങ്ങളെ കൊണ്ടാവുന്നത് ചെയ്തോളൂ എന്നായിരുന്നു മറുപടി.

  നമ്മ മെട്രോയ്ക്കായി കർണാടക ചിലവിട്ടത് 31,534 കോടി; നഷ്ടം വന്നാൽ സംസ്ഥാനം നികത്തണമെന്ന് കൈമലർത്തി കേന്ദ്രം

തന്റെ പല വിദ്യാർഥികളും സമാനമായ ദുരനുഭവം നേരിട്ടിട്ടുണ്ടെന്നും രാത്രിയില്‍ എന്തിന് യാത്ര ചെയുന്നു എന്നാണ് പലപ്പോഴും കണ്ടക്ടർമാർ ചോദിക്കുന്നതെന്നും യുവതി പറഞ്ഞു.

എസ്‌ഇറ്റിസി അവഗണിച്ചാല്‍ മുഖ്യമന്ത്രി സ്റ്റാലിന് പരാതി നല്‍കുമെന്നും സ്വാതിഷ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  20 മിനിറ്റ് യാത്ര ഇനി 10 മിനിറ്റിൽ! ബെംഗളൂരുവിൽ പുതിയ നൈസ് റോഡ് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു; പക്ഷേ ടോൾ കടുപ്പം
[masterslider id="10"]

Related posts

Click Here to Follow Us