കൊച്ചി: ഐഎസ്‌എല്ലിൽ മുമ്പേ പറക്കുന്ന ബംഗളൂരു എഫ്‌സിയെ പിടിച്ചുകെട്ടാൻ കേരള ബ്ലാസ്‌റ്റേഴ്‌സിനാകുമോ.
ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന സതേൺ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ടേബിൾ ടോപ്പർമാരായ ബെംഗളൂരു എഫ്‌സിയെ നേരിടും.
ഇന്ന് കൊച്ചിയിൽ മുഖാമുഖം കാണുമ്പോൾ ബംഗളൂരു വലയിൽ പന്തെത്തിക്കാൻ കഴിയുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ മിക്കേൽ സ്‌റ്റാറേയുടെ വിശ്വാസം.
കഴിഞ്ഞ രണ്ട് സീസണുകളിലായി പരസ്‌പരമുള്ള പോരിൽ ഇരുടീമുകൾക്കും വീറ് ഏറെയാണ്. അതിന്റെ തുടർച്ചയാകും ഇന്നത്തെ കളിയും.
ഈ സീസണിൽ തോൽവിയറിയാത്ത സംഘമാണ് ബംഗളൂരു. ഒറ്റ ഗോൾപോലും വഴങ്ങിയില്ല. അഞ്ച് കളിയിൽ നാല് ജയവും ഒരു സമനിലയുമായി ഒന്നാമത് നിൽക്കുന്നു.
എട്ട് ഗോളടിച്ചു. ജെറാർഡ് സരഗോസയ്‌ക്ക് കീഴിൽ ഒന്നാന്തരം പ്രകടനമാണ്. മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ മൂന്ന് ഗോളിന് തകർത്തതാണ് ഇതിലെ ശ്രദ്ധേയ പ്രകടനം.
സുനിൽ ഛേത്രി ഗോളടി മികവ് തുടരുന്നു. അഞ്ച് കളിയിൽ മൂന്ന് ഗോൾ നേടി. രാഹുൽ ബെക്കെ നയിക്കുന്ന പ്രതിരോധമാണ് ടീമിന്റെ ശക്തി.
മധ്യനിരയിൽ ആൽബെർട്ടോ നൊഗുവേര, പെഡ്രോ കാപോ എന്നീ സ്‌പാനിഷ് താരങ്ങളുടെ പ്രകടനവും നിർണായകമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.