മിക്സ്ചറിൽ ‘ടാർട്രാസിൻ’ കോഴിക്കോട് നിർമാണവും വില്പനയും നിരോധിച്ചു 

കോഴിക്കോട്: ജില്ലയില്‍ ചില സ്ഥലങ്ങളില്‍ ഉത്പാദിപ്പിച്ച മിക്സറില്‍ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തല്‍.

വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി സർക്കിളുകളില്‍ നിന്നു ശേഖരിച്ച്‌ പരിശോധനയ്ക്കയച്ച മിക്സ്ചറുകളിലാണ് ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തിയത്.

ഈ പ്രദേശങ്ങളില്‍ മിക്സറിന്‍റെ വില്‍പ്പനയും നിർമാണവും ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിട്ടുണ്ട്. വില്‍പ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

  ന​ഗരത്തിൽ ഓട്ടോ മിനിമം ചാർജ് 50 രൂപയാക്കാൻ നീക്കം

ചില ഭക്ഷ്യ വസ്തുക്കളില്‍ അനുവദനീയമായ അളവില്‍ ടാർട്രാൻസിൻ നിറം ചേർക്കാമെങ്കിലും മിക്സറില്‍ അത് ചേർക്കാൻ പാടില്ല. അത് അലർജിക്കു കാരണമാവും.

വടകര ജെടി റോഡിലെ ഹർഷ ചിപ്സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്സ്, മുക്കം അഗസ്ത്യൻമുഴ ബ്രദേഴ്സ് ബേക്സ് ആൻഡ് ചിപ്സ് എന്നീ സ്ഥാപനങ്ങളിലെ മിക്സ്ചർ വില്‍പ്പനയാണ് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണർ നിരോധിച്ചത്. ഓമശ്ശേരി പുതൂർ റിയാ ബേക്കറിയുടെ മിക്സ്ചർ ഉത്പാദനവും നിരോധിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മജിസ്റ്റിക് റോഡിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ഇന്ന് വിധാൻ സൗധ ഓഫീസുകൾക്ക് പകുതി ദിവസം അവധി
[masterslider id="10"]

Related posts