ബെംഗളൂരുവിലെ തിരുപ്പതി തിമ്മപ്പ ക്ഷേത്രത്തില്‍ ലഡ്ഡു വിതരണം ചെയ്യുന്നത് നിര്‍ത്തിവച്ചു

ബെംഗളൂരു: വൈലിക്കാവല്‍ തിരുപ്പതി തിമ്മപ്പ ക്ഷേത്രത്തില്‍ ലഡ്ഡു പ്രസാദം വിതരണം ചെയ്യുന്നത് താല്‍ക്കാലികമായി നിർത്തിവച്ചു.

ബെംഗളൂരുവിലേക്ക് വരുന്ന ലഡ്ഡു പ്രസാദം ടിടിഡി താല്‍ക്കാലികമായി നിർത്തിയതിനെ തുടർന്നാണ്.

ബ്രഹ്മോത്സവത്തിന്റെ പശ്ചാത്തലത്തില്‍ തിരുപ്പതിയിലെ ഭക്തരുടെ എണ്ണത്തില്‍ വൻ വർധനവുണ്ടായി.

അതിനാൽ ഒക്ടോബർ 12 വരെ ബെംഗളൂരുവിലെ തിരുപ്പതി ക്ഷേത്രത്തിലേക്ക് ടിടിഡി മാനേജ് മെൻ്റ് ബോർഡ് ലഡ്ഡു വിതരണം ചെയ്യില്ല.

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും മറ്റ് എണ്ണകളും അടങ്ങിയിട്ടുണ്ടെന്ന് ലാബ് റിപ്പോർട്ടില്‍ കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us