പൂക്കളം ചവിട്ടിമെതിച്ച മലയാളി യുവതിക്കെതിരെ കേസ് 

ബെംഗളൂരു: ഫ്ലാറ്റില്‍ ഓണാഘോഷത്തിനിടെ യുവതിയുടെ പരാക്രമം.

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളിട്ട പൂക്കളം ചവിട്ടി നശിപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു.

പത്തനംതിട്ട സ്വദേശി സിമി നായരുടെ പേരിലാണ് സാമ്ബിഗെഹള്ളി പോലീസ് കേസെടുത്തത്.

താന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റിയിലാണ് സംഭവം .പൂക്കളം അലംകോലമാകുമെന്ന് യുവതി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

പൂക്കളം യുവതി ചവിട്ടി നശിപ്പിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്.

അതെസമയം ഫ്ലാറ്റിന്റെ കോമണ്‍ ഏരിയയില്‍ പൂക്കളമിടാൻ അനുവദിക്കില്ലെന്നും തിരുവോണം കഴിഞ്ഞിട്ടും ഓണം ആഘോഷിക്കുന്നതിനോടും പൂക്കളമൊരുക്കുന്നതിനോടും എതിർപ്പുന്നയിച്ചാണ് യുവതി പൂക്കളം നശിപ്പിച്ചതെന്നാണ് മലയാളി കുടുംബം പറഞ്ഞത്.

എന്നാല്‍ പൊതുസ്ഥലം എന്നത് എല്ലാ താമസക്കാർക്കും ഒരുമിച്ച്‌ ഉത്സവങ്ങള്‍ പങ്കിടാനും ആഘോഷിക്കാനുമുള്ളതാണെന്ന് സഹതാമസക്കാർ പറയുന്നുണ്ടെകിലും ഇവർ അത് അംഗീകരിച്ചില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
[masterslider id="10"]

Related posts