ബെംഗളൂരു: മാസ്കില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത ഒരു കാലഘട്ടത്തില്‍ നിന്ന് പതിയെ മുക്തരാകുകയാണ് ലോകം.
മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനം വിലക്കിയിരുന്ന ബെംഗളൂരുവിലെ സൂപ്പർമാർക്കറ്റുകള്‍ ഇപ്പോള്‍ മാസ്ക് ധരിക്കുന്നവർക്ക് പ്രവേശനം നിഷേധിക്കുകയാണ്.
മോഷണം തന്നെയാണ് നഗരത്തിലെ പ്രധാന സൂപ്പർമാർക്കറ്റുകളില്‍ പലരെയും ഈ തീരുമാനത്തില്‍ എത്തിച്ചത്.
മാസ്ക് ധരിച്ച് പതിവായി തങ്ങളുടെ സ്ഥാപനത്തില്‍ മോഷണം നടക്കുന്നുണ്ടെന്നാണ്, ബെംഗളൂരുവിലെ ഒരു പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയിലെ ജീവനക്കാരൻ പറയുന്നത്.
കോവിഡിന് ശേഷം, മോഷ്ടാക്കളുടെയും, മാല പൊട്ടിക്കുന്നവരുടെയും, കുറ്റവാളികളുടെയും പ്രധാന വേഷമായി മാസ്ക് മാറിയെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ഒരു മാസത്തിനുള്ളല് തങ്ങളുടെ രണ്ടു സൂപ്പർമാർക്കറ്റുകളില്‍ നിന്നായി മൂന്നു ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് സൂപ്പർമാർക്കറ്റ് ജീവനക്കാരനായ രാജേഷ് ആരാധ്യ പറഞ്ഞു.
മോഷണങ്ങള്‍ പതിവായതോടെ തങ്ങളുടെ സ്ഥാപനങ്ങളില്‍ മാസ്കിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘താൻ ജോലി ചെയ്യുന്ന ഔട്ട്ലെറ്റില് നിന്ന് മാത്രമായി ഏകദേശം 1.2 ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടു.
സ്ഥാപനത്തില്‍ വലിയ തുക ചിലവഴിച്ച് സിസിടിവി സ്ഥാപിച്ചിട്ടുണ്ട്.
മാസ്ക് ധാരിച്ചെത്തുന്ന കള്ളന്മാർക്കു മുന്നില്‍ സിസിടിവികള്‍ വെറും നോക്കുകുത്തിയാണ്.
മുഖം മൂടി ധിരച്ചെത്തുന്നവർ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ആഴ്ചാവസാനം നടക്കുന്ന ഓഡിറ്റിങ്ങിലാണ് മോഷണ വിവരം പുറത്തറിയുന്നത്.
ബാഗിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് മോഷ്ടാക്കള്‍ സാധനങ്ങള്‍ കടത്തുന്നത്.
വലിയ സൂപ്പർമാർക്കറ്റുകളില്‍ ബാഗുകള്‍ അകത്തേക്ക് കയറ്റില്ല.
എന്നാല്‍ ചെറിയ സ്ഥാപനങ്ങളിലെ സ്ഥിതി നേരെമറിച്ചാണ്. മോഷണ ശേഷം എന്തെങ്കിലും വില കുറഞ്ഞ സാധനങ്ങളും മോഷ്ടാക്കള്‍ സ്ഥാപനത്തില്‍ നിന്ന് വാങ്ങും.
അതുകൊണ്ടു തന്നെ ആർക്കും സംശയവും ഉണ്ടാവില്ല.
1000- 2000 രൂപയുടെ സാധനങ്ങള്‍ വീതമായിരിക്കും ഓരോ തവണയും മോഷ്ടിക്കപ്പെടുന്നത്.
അതുകൊണ്ടു തന്നെ പരാതിപ്പെട്ടാല്‍ പോലീസും കാര്യമായ അന്വേഷണം നടത്താറില്ല. ഒരിക്കല്‍ മോഷണം നടത്തിയവർ തിരികെ അതേ സ്ഥാപനത്തില്‍ വീണ്ടും വരുന്നതും അപൂർവമാണ്,’ ജീവനക്കാരൻ പറഞ്ഞു.
അടുത്തിടെ നടന്ന പല മോഷണ കേസുകളിലും, മറ്റു കുറ്റകൃത്യങ്ങളിലും മാക്സ് മറയാക്കുന്നതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.
ചെറിയ മോഷണങ്ങള്‍ക്കു പുറമോ, രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനക്കേസ് പോലുള്ള വലിയ കുറ്റകൃത്യങ്ങളിലും പ്രതികള്‍ മാസ്ക് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കള്ളന്മാരുടെ യൂണിഫോമായി മാസ്ക് മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.