സബർബൻ റെയിൽ സമയപരിധി തീരാൻ ഒരു വർഷം; നിർമാണം പാതി പോലും ആയില്ലെന്ന് ആരോപണം

ബെംഗളൂരു : ബെംഗളൂരുവിലെ ഗതാഗതം സുഗമമാക്കാനുപകരിക്കുന്ന സബർബൻ റെയിൽ പദ്ധതിയുടെ ആദ്യഘട്ടം യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച സമയപരിധി തീരാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കേ ഇതുവരെ പൂർത്തിയായത് 28 ശതമാനം ജോലികൾ മാത്രം.

ആദ്യഘട്ടത്തിൽ 25 കിലോമീറ്റർ വരുന്ന ചിക്കബാനവാര -ബൈയപ്പനഹള്ളി (രണ്ടാം ഇടനാഴി) പാതയാണ് 2025 ഓഗസ്റ്റിൽ തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചത്.

നിശ്ചയിച്ച സമയത്തിനുള്ളിൽ ജോലികൾ തീർക്കണമെങ്കിൽ ഇനി ഓരോ മാസവും 55 യു ഗിർഡറുകളും 22 തൂണുകളും 42 ഐ ഗിർഡറുകളും സ്ഥാപിക്കേണ്ടതുണ്ട്. നിലവിലെ അവസ്ഥയിൽ ഇതു സാധ്യമല്ല. കഴിഞ്ഞദിവസം നിർമാണ പുരോഗതി വിലയിരുത്തിയ മന്ത്രി എം.ബി. പാട്ടീൽ അതൃപ്തി അറിയിച്ചു.

നിർമാണം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സബർബൻ റെയിൽപാതയുടെ ആകെ ദൂരം 148 കിലോമീറ്ററാണ്. ഇതിൽ 55.40 കിലോമീറ്റർ എലവേറ്റഡും 92.60 കിലോമീറ്റർ ഗ്രേഡും ആണ്.

പാതകൾ

ഇടനാഴി ഒന്ന് (സംപിഗെ): കെ.എസ്.ആർ. ബെംഗളൂരു- വിമാനത്താവളം- ദേവനഹള്ളി (41 കിലോമീറ്റർ)

ഇടനാഴി രണ്ട് (മല്ലിഗെ): ബൈയപ്പനഹള്ളി ടെർമിനൽ – ചിക്കബാനവാര (25 കിലോമീറ്റർ)

ഇടനാഴി മൂന്ന് (പാരിജാത): കെങ്കേരി – വൈറ്റ്ഫീൽഡ് (35 കിലോമീറ്റർ)

ഇടനാഴി നാല് (കനക): ഹീലലിഗെ – രാജനകുണ്ഡെ (46 കിലോമീറ്റർ)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us