രേണുകാസ്വാമി കൊലക്കേസ്: മർദനത്തിന് ഉപയോഗിച്ചത് ദർശന്റെ വീട്ടിൽ സൂക്ഷി ലാത്തിയും

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ കൊലപാതകത്തിന് പോലീസിന്റെ ലാത്തിയും ഉപയോഗിച്ചതായി കണ്ടെത്തി.

ലാത്തി നടൻ ദർശന്റെ വീട്ടിൽ സൂക്ഷിച്ചതായിരുന്നെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

ലാത്തിപോലുള്ളവകൊണ്ട് രേണുകാസ്വാമിക്ക് മർദനമേറ്റതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. തുടർന്നാണ് ലാത്തിയെപ്പറ്റി പോലീസ് അന്വേഷണം നടത്തിയത്.

ബെംഗളൂരു ആർ.ആർ. നഗറിലെ ദർശന്റെ വീട്ടിലെ സുരക്ഷാ ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ചിരുന്നതാണ് ലാത്തിയെന്ന് കണ്ടെത്തി.

ദർശന്റെ ജന്മദിനാഘോഷത്തിനിടെ വീടിനുമുന്നിലെത്തിയ ആരാധകരെ നിയന്ത്രിക്കാൻ പോലീസ് എത്തിയിരുന്നു. ഈ സമയം പോലീസിന്റെ കൈയിൽനിന്ന് കളഞ്ഞുപോയതാണ് ലാത്തിയെന്നു കരുതുന്നു.

  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ

വീടിനുമുന്നിൽനിന്നു കിട്ടിയ ലാത്തി സുരക്ഷാജീവനക്കാരന്റെ മുറിയിൽ എടുത്തുവെച്ചു. പട്ടണഗെരെയിലെ ഷെഡ്ഡിൽവെച്ച് ദർശന്റെ നിർദേശപ്രകാരം കൂട്ടാളികൾ ലാത്തി എടുക്കുകയായിരുന്നെന്നും മർദനത്തിൽ ലാത്തി രണ്ടായി പൊട്ടിയെന്നും പോലീസ് പറയുന്നു.

രേണുകാസ്വാമിയെ കൊലപ്പെടുത്തുന്നതിനിടെ ക്രൂരമായി മർദിക്കുകയും വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.

കേസിൽ രണ്ടാം പ്രതിയാണ് ദർശൻ. ഒന്നാം പ്രതി ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണ്.

  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ

ഇവരുൾപ്പെടെ കേസിലെ 17 പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
[masterslider id="10"]

Related posts