അനധികൃതമായി സംസ്ഥാനത്ത് കൈയേറിയ 2,602 ഏക്കർ വനഭൂമി തിരിച്ചുപിടിച്ചു;

ബെംഗളൂരു : സംസ്ഥാനത്ത് അനധികൃതമായി കൈയേറിയ 2,602 ഏക്കർ വനഭൂമി തിരിച്ചുപിടിച്ചതായി വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ഖന്ദ്രെ പറഞ്ഞു.

സംസ്ഥാനത്ത് രണ്ടുലക്ഷം ഏക്കറോളം വനം അനധികൃതമായി കൈയേറിയിട്ടുണ്ട്. ഈ സ്ഥലങ്ങളെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.

മൂന്ന് ഏക്കറിൽ താഴെമാത്രം കൃഷിഭൂമിയുള്ള പാവപ്പെട്ട കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകില്ല. കൂടുതൽസ്ഥലം കൈയേറിയവർക്കെതിരേയായിരിക്കും നടപടിയുണ്ടാവുക.

2602 ഏക്കർ സ്ഥലം തിരിച്ചുപിടിച്ചപ്പോൾ 371 കേസുകൾ രജിസ്റ്റർചെയ്തു. 1,500 കോടി രൂപ വിലവരുന്ന സ്ഥലമാണ് തിരിച്ചുപിടിച്ചതെന്നും മന്ത്രി പറഞ്ഞു.

കോലാർ ജില്ലയിൽ 1392.41 ഏക്കർ വനഭൂമിയാണ് ഉദ്യോഗസ്ഥർ തിരിച്ചുപിടിച്ചത്. അതേസമയം, പശ്ചിമഘട്ട മലനിരകളോടുചേർന്നുള്ള മടിക്കേരിയിൽ 5.5 ഏക്കർ സ്ഥലം മാത്രമാണ് തിരിച്ചുപിടിച്ചത്.

ബെംഗളൂരു നോർത്തിൽ കൊത്തന്നൂരിൽ 17 ഏക്കർ ഭൂമിയേ തിരിച്ചുപിടിച്ചുള്ളൂവെങ്കിലും സ്ഥലത്തിന്റെ മൂല്യം 500 കോടി രൂപയ്ക്ക് മുകളിലാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞവർഷം 5.4 കോടി വൃക്ഷത്തൈകൾ നട്ടതിൽ എത്രയെണ്ണം നിലനിൽക്കുന്നുണ്ടെന്ന് അറിയാൻ ഓഡിറ്റ് നടത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വനവത്കരണത്തിനായി ഈ വർഷം 100 കോടി രൂപ അധികമായി അനുവദിക്കും. വനംവകുപ്പിനുള്ള വരുമാനം 2019-20 വർഷം 263.41 കോടി രൂപയായിരുന്നത് 2023-24 വർഷമായപ്പോൾ 417.84 കോടി രൂപയായി വർധിച്ചതായും മന്ത്രി അറിയിച്ചു.

വനംവകുപ്പിൽ ആറായിരത്തോളം ഒഴിവുകളുണ്ടെന്നും ഇത് നികത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us