തീവണ്ടി യാത്രക്കാരെ മയക്കി കവർച്ച നടത്തുന്ന മൂന്നുപേർ ബെംഗളൂരുവിൽ അറസ്റ്റിൽ ……

ബെംഗളൂരു : തീവണ്ടികളിൽ യാത്രക്കാരുടെ ഭക്ഷണത്തിൽ മയക്കുമരുന്നു കലർത്തിയശേഷം കവർച്ച നടത്തുന്ന സംഘത്തിലെ മൂന്നുപേർ ബെംഗളൂരുവിൽ പിടിയിൽ.

കൊൽക്കത്ത സ്വദേശികളായ മുഹമ്മദ് ഷൗക്കത്ത് (55), മുഹമ്മദ് സത്താർ (51), ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് അവാദ് (58) എന്നിവരാണ് അരസിക്കരെ റെയിൽവേ പോലീസിന്റെ പിടിയിലായത്.

ഡിസംബർ 17-ന് ജോധ്പുർ- ബെംഗളൂരു എക്സ്പ്രസിൽ യാത്രചെയ്ത ദമ്പതികളെ മയക്കിയശേഷം ആഭരണങ്ങളും പണവും കവർന്ന കേസിന്റെ അന്വേഷത്തിലാണ് ഇവർ പിടിയിലായതെന്ന് അധികൃതർ അറിയിച്ചു.

  വാടക 40,000 രൂപയോ? പണം പാഴാക്കുകയാണെന്ന് പറഞ്ഞവർക്ക് യുവാവിന്റെ 'മാസ്' മറുപടി

തിരുവനന്തപുരം, നാഗർകോവിൽ, കൊൽക്കത്ത റെയിൽവേ സ്റ്റേഷനുകളിൽ മുമ്പ് രജിസ്റ്റർ ചെയ്ത കേസുകളിലും സംഘത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

യാത്രക്കാരുമായി സൗഹൃദമുണ്ടാക്കിയശേഷം പ്രത്യേക മരുന്ന് കലർത്തിയ ഭക്ഷണം നൽകി മയക്കുകയാണ് ഇവരുടെ രീതി.

യാത്രക്കാർ മയങ്ങിയെന്ന് ഉറപ്പായാൽ ആഭരണങ്ങളും പണവും മൊബൈൽ ഫോണുകളും കവർന്ന് തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങി രക്ഷപ്പെടും.

  വിഷപ്പല്ലല്ല, ഇനി വിഷപ്പടക്കും; വാവ സുരേഷിന്റെ കയ്യിൽ പാമ്പിന് പകരം തവി; പുതിയ വേഷം ഏറ്റെടുത്ത് നാട്ടുകാർ

സമാനരീതിയിൽ പ്രവർത്തിക്കുന്ന വലിയൊരു സംഘത്തിലെ കണ്ണികളാണിവരെന്നാണ് പോലീസിന്റെ നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബവഴക്ക്: ബെംഗളൂരുവിൽ അധ്യാപികയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയ്ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ
[masterslider id="10"]

Related posts

Click Here to Follow Us