സാമ്പാറിനെ ചൊല്ലി തർക്കം: ഹോട്ടൽ ജീവനക്കാരനെ കൊന്നു; അച്ഛനും മകനും അറസ്റ്റിൽ

ചെന്നൈ: ഇഡ്ഡലിക്കൊപ്പം കൂടുതല്‍ സാമ്പാർ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തില്‍ അച്ഛനും മകനും ചേർന്ന് ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തി.

പമ്മല്‍ മെയിൻ റോഡിലെ ഹോട്ടലില്‍ സൂപ്പർവൈസറായ തഞ്ചാവൂർ സ്വദേശി അരുണ്‍ (29) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ അനകാപുത്തൂർ ലക്ഷ്മി നഗറിലെ ശങ്കർ (55), മകൻ അരുണ്‍കുമാർ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി

ചൊവ്വാഴ്ച രാത്രി പല്ലാവരം പമ്മല്‍ മെയിൻ റോഡിലെ അഡയാർ ആനന്ദഭവൻ ഹോട്ടലിലാണ് സംഭവം.

ശങ്കറും മകനും ഇവിടെ ഇഡ്ഡലി വാങ്ങാൻ വന്നതായിരുന്നു.

പാഴ്സലായി ഇഡ്ഡലി നല്‍കിയപ്പോള്‍ ഇവർ കൂടുതല്‍ സാമ്പാർ വേണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍, ഹോട്ടല്‍ ജീവനക്കാർ വിസമ്മതിച്ചതോടെ വഴക്കായി.

പ്രശ്നം പരിഹരിക്കാൻ ഇടപെട്ട സെക്യൂരിറ്റി ജീവനക്കാരനെയും ശങ്കറും മകനും ചേർന്ന് മർദിച്ചു.

ഇത് തടയാൻ ശ്രമിച്ച സൂപ്പർവൈസറായ അരുണിനെയും പ്രതികള്‍ മർദിച്ചു.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

തലക്കും നെഞ്ചിനും പരിക്കേറ്റ അരുണിനെ ഉടൻ തന്നെ ക്രോംപേട്ട് സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
[masterslider id="10"]

Related posts