സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടനെതിരെ യുവതിയുടെ പരാതി

ബെംഗളൂരു: സിനിമാ നായികയാക്കാമെന്നും സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ച് നടനെതിരെ പരാതി.

കന്നഡ, തമിഴ് സിനിമകളിലെ നടൻ സന്തോഷിനെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്.

സിനിമയിൽ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ച് മൈസൂരുവിലും ഗോവയിലും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചു.

തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ സന്തോഷ് ഫോണിൽ പകർത്തിയെന്നാണ് യുവതിയുടെ ആരോപണം.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

ഇപ്പോൾ താരത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

റായ്ച്ചൂർ സ്വദേശിനിയായ യുവതി കുടുംബത്തോടൊപ്പം ബെംഗളൂരുവിലാണ് താമസിക്കുന്നത്.

തനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം അയാൾ മുതലാക്കിയെന്നും യുവതി പറഞ്ഞു.

5 വർഷം മുമ്പാണ് യുവതി പ്രതിയെ കണ്ടുമുട്ടിയത്.

താനൊരു സിനിമാ നടനാണെന്നും അവസരം തരാമെന്ന് പറഞ്ഞാണ് അടുത്തതെന്നും പറഞ്ഞു.

പ്രണയിക്കുന്നുവെന്ന് വിശ്വസിപ്പിച്ച് തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും തുടർന്ന് വീഡിയോ പകർത്തിയെന്നും യുവതി പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
[masterslider id="10"]

Related posts