പ്രണയബന്ധത്തെ എതിർത്തു; പിതാവിനെ കഴുത്തറുത്ത് കൊന്ന മകൾ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ

death

ബെംഗളൂരു : ഫെബ്രുവരി 10ന് കുനിഗലിന് സമീപം സ്‌കൂൾ അധ്യാപകൻ മാരിയപ്പ(47) കൊല്ലപ്പെട്ട സംഭവത്തിൽ എട്ട് പേരെ കുനിഗൽ പോലീസ് അറസ്റ്റ് ചെയ്തു.

മാരിയപ്പയുടെ മകൾ ഹേമലതയുടെ ബന്ധത്തെ അച്ഛൻ എതിർത്തതിനെ തുടർന്ന് കാമുകൻ്റെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഹേമലത, കാമുകൻ ശാന്തകുമാർ, മയ്യപ്പയുടെ ഭാര്യ ശോഭ എന്നിവരെയും മറ്റ് അഞ്ച് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തുംകുരുവിലെ സ്‌കൂളിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു മാരിയപ്പ. ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാളെ കൊലപ്പെടുത്തിയത്.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ശാന്തകുമാറുമായി ഹേമലത അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മകളുടെ ബന്ധം അറിഞ്ഞ മാരിയപ്പ ശാന്തകുമാറിനെ മർദിക്കുകയും മകളിൽ നിന്ന് മാറിനിൽക്കാൻ താക്കീത് ചെയ്യുകയും ചെയ്തു.

ഇതോടെ മാരിയപ്പയെ കൊല്ലാൻ ശാന്തകുമാർ പദ്ധതിയിട്ടു. മാരിയപ്പയെ കൊലപ്പെടുത്താൻ ഹേമലതയും ശോഭയും ശാന്തകുമാറിനെ സഹായിക്കുകയായിരുന്നു.

ശനിയാഴ്ച വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാരിയപ്പയെ മറ്റു നാലുപേരും ചേർന്ന് ശാന്തകുമാർ ആക്രമിച്ച് കഴുത്തറുത്തു.

മാരിയപ്പ ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങിയ വിവരം ഹേമലതയും ശോഭയും ചേർന്നാണ് ശാന്തകുമാറിനെ അറിയിച്ചതെന്നാണ് പോലീസ് പറയുന്നത്.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

പിതാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഹേമലത കുനിഗൽ പോലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ഇരയുടെ മകളുടെ ബന്ധം അന്വേഷിച്ചതിന് ശേഷമാണ് കൊലപാതകത്തിൽ മകൾക്കും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
[masterslider id="10"]

Related posts