കേരള ആർടിസിയുടെ ബെംഗളൂരുവിലേക്കുള്ള സർവീസുകൾ ‌കാര്യക്ഷമമാക്കും: മന്ത്രി ഗണേഷ് കുമാർ

ബെംഗളൂരു∙ ബെംഗളൂരുവിലേക്കുള്ള കേരള ആർടിസി ബസ് സർവീസുകൾ കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുമെന്നു ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ.

ബെംഗളൂരു, മൈസൂരു ഓപ്പറേറ്റിങ് സെന്ററുകളിൽ സ്പെയർ ബസുകൾ ഉറപ്പുവരുത്തും. കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്) ഭാരവാഹികളുമായി തിരുവനന്തപുരത്തു നടത്തിയ ചർച്ചയിലായിരുന്നു മന്ത്രിയുടെ ഉറപ്പ്.

സംസ്ഥാനാന്തര സർവീസുകൾക്ക് ഉപയോഗിക്കുന്ന പഴക്കമേറിയ ബസുകൾ തുടർച്ചയായി തകരാറിലാകുന്നതു യാത്രക്കാരെ വലയ്ക്കുന്നുണ്ട്.

  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ

ബസുകളുടെ അറ്റകുറ്റപ്പണികൾ കാര്യക്ഷമാക്കുന്നതിനും പഴയ ബസുകൾ പിൻവലിക്കുന്നതിനും നടപടി സ്വീകരിക്കും.

ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് പുതുതായി ആരംഭിക്കേണ്ട 13 ബസ് സർവീസുകളുടെ റൂട്ട് ഉൾപ്പെടെയുള്ള നിർദേശങ്ങളും കെകെടിഎഫ് ജനറൽ കൺവീനർ ആർ.മുരളീധർ സമർപ്പിച്ചു.

ബിജെപി സംസ്ഥാന സമിതി അംഗവും ചലച്ചിത്ര നിർമാതാവുമായ ജി.സുരേഷ്കുമാറും പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
[masterslider id="10"]

Related posts