ട്രെയിന്റെ ജനാല വഴി മൊബൈൽ തട്ടാൻ ശ്രമം; ‘കൈയോടെ’ പിടികൂടിയ യാത്രക്കാര്‍ കള്ളനെ വലിച്ചിഴച്ചത് ഒരു കിലോമീറ്ററോളം; വിഡിയോ കാണാം

ട്രെയിനിലെ ജനാലയിലൂടെ യാത്രക്കാരന്റെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ തന്നെ സാഹസികമായി കീഴടക്കി.

ഫോണ്‍ കൈക്കലാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല യാത്രക്കാര്‍ ഇയാളെ ജനാലവഴി പിടിച്ചുവയ്ക്കുകയും ചെയ്തു.

ട്രെയിന്‍ നീങ്ങിത്തുടങ്ങിയതോടെ ഇയാള്‍ ട്രെയിനിന് പുറത്ത് തൂങ്ങിയാടി. യാത്രക്കാര്‍ പിടിച്ചുവെച്ചതിനാല്‍ ഒരു കിലോമീറ്റര്‍ ദൂരം ഇയാളെ വലിച്ചിഴച്ചു.

ബിഹാറിലെ ഭാഗല്‍പുരിലാണ് സംഭവം. യാത്രക്കാര്‍ പിടികൂടിയ ഇയാള്‍ ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്

ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചയാളെ രക്ഷപ്പെടാൻ അനുവദിക്കാതെ സഹയാത്രികർ തടയുകയും പെട്ടെന്നു തന്നെ പിടികൂടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ടു ചെയ്തു.

മോഷ്ടാവ് ട്രെയിനിന് അകത്തേക്ക് കൈ കടത്തിയ ഉടനെ തന്നെ യാത്രക്കാരന്‍ പിടികൂടുകയായിരുന്നു. മറ്റ് യാത്രക്കാരും ഇയാള്‍ക്കൊപ്പം കൂടി.

മോഷ്ടാവ് പിടിവിടുവിക്കാനായി ശ്രമിച്ചെങ്കിലും നടന്നില്ല. യാത്രക്കാര്‍ ഇയാളുടെ തലയ്ക്ക് അടി കൊടുക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.

  നമ്മ മെട്രോ സർവീസുകൾ നാളെ നേരത്തെ ആരംഭിക്കും

ഒടുവില്‍ ഇയാളുടെ കൂട്ടാളികള്‍ ഓടിയെത്തിയാണ് ഇയാളെ മോചിപ്പച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു
[masterslider id="10"]

Related posts