മെട്രോ ട്രാക്കിൽ ചാടിയ മലയാളി യുവാവ് ഗുരുതരാവസ്ഥയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: ജലഹള്ളി സ്റ്റേഷനിൽ ട്രെയിൻ വരുമ്പോൾ ബെംഗളൂരു മെട്രോ ട്രാക്കിൽ ചാടിയ 23 കാരനായ യാത്രക്കാരൻ ഗുരുതരാവസ്ഥയിൽ തുടരുന്നതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 7.12 നാണ് പ്ലാറ്റ്‌ഫോമിൽ കാത്തുനിന്ന ആലപ്പുഴ സ്വദേശിയായ സരോൺ എന്ന യാത്രക്കാരൻ സ്റ്റേഷനിൽ വന്ന ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയത്.

അബിഗെരെയിലെ അച്ചപ്പ ലേഔട്ടിലുള്ള സമരത് ഓട്ടോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡിൽ സിഎൻസി ഓപ്പറേറ്ററായിരുന്നു സരോൺ.

  വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം, ഗണപതിഹോമം പൂജകൾ

ബിഎംആർസിഎൽ ജീവനക്കാർ അതിവേഗം പ്രവർത്തിക്കുകയും സരോണിനെ രക്ഷപ്പെടുത്തുകയും ചികിത്സയ്ക്കായി സഞ്ജീവിനി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ യുവാവിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ (ICU) നിരീക്ഷണത്തിലാണ് എന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു .

യുവാവിന്റെ തലയ്ക്ക് പരിക്കുണ്ട്, കൂടാതെ പൊള്ളലേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്. യുവാവിന്റെമൊഴി ഇനിയും രേഖപ്പെടുത്തിയിട്ടില്ല.

സരോണിന്റെ പിതാവ് ഒരു മാസം മുമ്പ് മരിച്ചുവെന്നും അദ്ദേഹം വിഷാദരോഗിയായിരുന്നുവെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.

കഴിഞ്ഞ 15 മുതൽ 20 വരെ ഉള്ള ദിവസങ്ങളിൽ, യുവാവ് ജോലിക്ക് പോയിരുന്നില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

  ബെഹ്‌സെറ്റ് രോഗം: ബെംഗളൂരുവിൽ നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ 15-കാരിക്ക് പുനർജന്മം

യുവാവിന്റെ മൊഴി ലഭിച്ചാൽ മാത്രമേ കാര്യങ്ങളിൽ വ്യക്തമായ ധാരണ ലഭിക്കുകയുള്ളു എന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ വസതിയിൽ തൃഷയെത്തി; വീണ്ടും ചൂടുപിടിച്ച് ചര്‍ച്ചകള്‍
[masterslider id="10"]

Related posts