ബെംഗളൂരുവിലെ കലാമേളയായ ചിത്ര സന്തേ ഇന്ന് നടക്കും; അപ്പൊ എങ്ങനാ പോകുകയല്ലേ ???

ബെംഗളൂരു: നഗരത്തിലെ വാർഷിക കലാമേളയായ ചിത്ര സന്തേ ഇന്ന് കുമാരകൃപ റോഡിലെ കർണാടക ചിത്രകലാ പരിഷത്തിൽ നടക്കും.

22 സംസ്ഥാനങ്ങളിൽ നിന്നുള്ള 1500-ലധികം കലാകാരന്മാർ ചിത്ര സന്തേയുടെ 21-ാം പതിപ്പിൽ പങ്കെടുക്കും.

ബഹിരാകാശ ഗവേഷണത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഇന്ത്യൻ ശാസ്ത്രജ്ഞർ കൈവരിച്ച നേട്ടങ്ങളാണ് ഈ വർഷത്തെ പതിപ്പ് സമർപ്പിക്കുന്നത്.

  ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ 'പച്ചിലക്കവചം' ചൂടി ബൈക്ക് യാത്രക്കാരൻ

കലാമേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും.

കുമാരകൃപ റോഡിലെയും ക്രസന്റ് റോഡിലെയും കെസിപി കാമ്പസിൽ പതിവുപോലെ ആർട്ട് സ്റ്റാളുകൾ ഒരുക്കുമ്പോൾ, സേവാദൾ ഗ്രൗണ്ടിലും ശിവാനന്ദ സർക്കിൾ സ്റ്റീൽ മേൽപ്പാലത്തിന് താഴെയുള്ള സർവീസ് റോഡുകളിലും 300 സ്റ്റാളുകൾ അധികമായി ഒരുക്കും.

കൂടാതെ പ്രത്യേക കഴിവുള്ള കലാകാരന്മാർക്കും മുതിർന്ന പൗരൻമാരായ കലാകാരന്മാർക്കും പ്രത്യേക ഇടങ്ങൾ ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആർസിബിക്കൊപ്പം ഇനി 'നന്ദിനി'യും; ഐപിഎൽ 2026-ന്റെ ഔദ്യോഗിക ഡയറി പാർട്ണറായി കെ.എം.എഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us