പുതുവത്സരാഘോഷത്തിന് കേക്ക് വാങ്ങാൻ എത്തിയ യുവാവിനെ കുത്തികൊലപ്പെടുത്തി

ബെംഗളൂരു : പുതുവത്സരാഘോഷത്തിന് കേക്ക് വാങ്ങാൻ പോയ യുവാവിനെ അക്രമികൾ കുത്തിക്കൊലപ്പെടുത്തി. നഗരത്തിലെ വദ്ദരബണ്ടെയിലെ ബേക്കറിക്ക് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം.

ആർകെ കോളനി സ്വദേശി സെയ്ദുല്ല (24) ആണ് മരിച്ചത്. സംഭവത്തിൽ പരിക്കേറ്റ ബാപ്പുജി നഗർ സ്വദേശി റസാഖ് അലി (26) വിംസിൽ ചികിത്സയിലാണ്.

  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും

രാത്രി 8.30ഓടെ സെയ്ദുല്ലയും റസാഖ് അലിയും പുതുവത്സരാഘോഷത്തിന് കേക്ക് വാങ്ങാൻ വദ്ദരബണ്ടെയിലെ ഒരു ബേക്കറിയിൽ എത്തിയിരുന്നു.

ഈ സമയം അക്രമികൾ കത്തിയുമായി ആക്രമിച്ച ശേഷം രക്ഷപ്പെടുകകയായിരുന്നു.

സെയ്ദുല്ല സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നു. പരിക്കേറ്റ റസാഖ് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതു സംബന്ധിച്ച് ബ്രൂസ് ടൗൺ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
[masterslider id="10"]

Related posts