ഒരു വിമാനത്തിൽ ഒരേസമയം യാത്ര ചെയ്ത 113 കള്ളക്കടത്തുകാർ പിടിയിൽ

ചെന്നൈ: നികുത്തി വെട്ടിച്ച് സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും കടത്താൻ കൂട്ടുനിന്നതിന് വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേർക്കെതിരെയും കേസ് എടുത്തു.

മസ്കറ്റിൽ നിന്നും എത്തിയ ഒമാൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരിൽനിന്നും 14 കോടിയോളം വിലമതിക്കുന്ന സാധനങ്ങളും പിടിച്ചെടുത്തു.

കള്ളക്കടത്തുസംഘം, കമ്മിഷൻ, ചോക്ലേറ്റ് , പെർഫ്യൂം, തുടങ്ങിയവ വാഗ്ദാനം ചെയ്താണ് യാത്രക്കാരെ സ്വാധീനിച്ചത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 186 പേരെയും തടഞ്ഞുവെച്ച് പരിശോധിച്ച് കള്ളക്കടത്ത് പിടികൂടുകയായിരുന്നു.

13 കിലോ സ്വർണ ബിസ്കറ്റ് മിശ്രിതം, സ്പ്രിങ് വയർ തുടങ്ങി പല രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

12 ഐഫോണുകൾ , 84 ആൻഡ്രോയിഡ് ഫോണുകൾ, വിദേശ സിഗരറ്റ്, കുങ്കുമപ്പൂവ് , ലാപ്‌ടോപ്പുകൾ എന്നിവ യാത്രക്കാരുടെ സ്യുട്ട്കേസുകളുടെയും ബാഗുകളുടെയും രഹസ്യ അറകളിലാണ് ഉണ്ടായിരുന്നത്.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

113 പേരെയും ജാമ്യത്തിൽ വിട്ടു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
[masterslider id="10"]

Related posts