1.5 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; വിദേശ യുവാവിനെ തിരഞ്ഞ് പോലീസ് 

ബെംഗളൂരു : 1.5 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ വിദേശി യുവാവിനാനുള്ള തിരച്ചിലിൽ ബാനസവാടി പോലീസ്.

ബുധനാഴ്ചയാണ് പോലീസിനെ കബളിപ്പിച്ച് യുവാവ് കടന്നത്. വിദേശികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു.

ഈസ്റ്റ് ബെംഗളൂരുവിൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്നുമായി വിദേശിയായ യുവാവ് എത്തുന്നുവെന്ന വിവരം ബുധനാഴ്ച രാവിലെ പോലീസിന് ലഭിച്ചു.

തുടർന്ന് നടന്ന വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനത്തിലെത്തിയ യുവാവ് അതിവേഗത്തിൽ പോലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.

  കല്യാൺ സ്റ്റേഷൻ ഫ്ലൈഓവർ നിർമാണത്തിൽ നിർണായക പുരോഗതി; ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബെംഗളൂരു

ഏതാനും കിലോമീറ്ററുകൾ ഇയാളെ പിന്തുടർന്നെങ്കിലും പോലീസിന് ഇയാളുടെ ബാഗ് മാത്രമേ പിടിച്ചെടുക്കാൻ കഴിഞ്ഞുള്ളൂ.

ഇടവഴിയിലൂടെ അതിവേഗത്തിൽ ബൈക്കോടിച്ച് ഇയാൾ രക്ഷപ്പെട്ടു.

ഈസ്റ്റ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസിന് ലഭിച്ച വിവരം.

പ്രദേശത്തെ പബ്ബുകൾ കേന്ദ്രീകരിച്ചും ചില കോളേജ് വിദ്യാർത്ഥികൾക്കും ഇയാൾ സ്ഥിരമായി മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായാണ് കണ്ടെത്തൽ.

  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു

1.5 കോടി വിലമതിക്കുന്ന എം.ഡി.എം.എ. ക്രിസ്റ്റലുകളും ലഹരിഗുളികകളുമാണ് ബാഗിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം
[masterslider id="10"]

Related posts