തൊപ്പി വീണ്ടും അറസ്റ്റിൽ 

ശ്രീകണ്ഠപുരം: വിവാദ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തു.

തന്റെ ഫോൺനമ്പർ നൽകി അശ്ലീലരീതിയിൽ വീഡിയോ പ്രദർശിപ്പിച്ചെന്ന ശ്രീകണ്ഠപുരം തുമ്പേനിയിലെ കൊല്ലറക്കൽ സജി സേവ്യറിന്റെ പരാതിയിലാണ് എസ്.എച്ച്.ഒ. രാജേഷ് മാരാങ്കലത്ത് തൊപ്പിയെ അറസ്റ്റ്‌ ചെയ്തത്.

കമ്പിവേലി നിർമിക്കുന്ന ജോലിചെയ്യുന്നയാളാണ് സജി.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

ഇതിന്റെ ഭാഗമായി വേലി നിർമിച്ച് നൽകുമെന്ന് പറഞ്ഞുള്ള ചെറിയ ബോർഡുകൾ ഫോൺനമ്പർ ഉൾപ്പെടെ രേഖപ്പെടുത്തി സ്ഥാപിച്ചിരുന്നു.

ഈ ബോർഡിലെ നമ്പറിൽ തൊപ്പി ഫോൺവിളിച്ച് അശ്ലീലഭാഷയിൽ സംസാരിക്കുകയും നമ്പർ ഉൾപ്പെടെ പ്രദർശിപ്പിച്ചുള്ള വീഡിയോ യൂട്യൂബിലിടുകയും ചെയ്തു.

തുടർന്ന് യൂട്യൂബിൽ തൊപ്പിയുടെ വീഡിയോ കാണുന്നവരും സജിയെ വിളിച്ച് ഇതേ രീതിയിൽ സംസാരിക്കാൻ തുടങ്ങി.

ഇത്തരത്തിലുള്ള ഫോൺവിളികളുടെ എണ്ണം കൂടിയതോടെയാണ് സജി പോലീസിൽ പരാതി നൽകിയത്.

  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts